ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടെങ്കില്‍ അക്കാര്യം വ്യകതമാക്കാൻ കമ്പനികള്‍ക്ക് കോര്‍പറേറ്റ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നു . ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍നിന്നുള്ള ലാഭവും , നഷ്ടവും , കൈവശമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ എണ്ണം, വ്യക്തികളില്‍നിന്ന് സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്.
ഇതുംസബന്ധിച്ച് കമ്പനി നിയമം 2013 ഷെഡ്യൂള്‍ മൂന്നിലെ ഭേദഗതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നതു . ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് ഈ തീരുമാനം .
ക്രിപ്‌റ്റോകറന്‍സികളില്‍നിന്ന് ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി പരാതി ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ നീക്കം എന്ന് വേണം കരുതാൻ.

0 Comments