മാർച്ച് 31-ന് അവസാനിക്കുന്ന 2020-21 സാമ്പത്തിക വർഷം  വിപണിയിൽ IPO യുമായി എത്തിയത് 30 കമ്പനികൾ. ഇവർ നേടിയത്  31,265 കോടി രൂപയും. വിപണിയിലെ ഉയർന്ന പണലഭ്യതയും വിദേശത്തുനിന്നുള്ള നിക്ഷേപ ഒഴുക്കും വിപണിയുടെ കഴിഞ്ഞ മാർച്ചിന് ഉണ്ടായ ഇടിവിനു ശേഷമുള്ള മുന്നേറ്റവും മുതലാക്കി കൂടുതൽ കമ്പനികൾ IPO യ്ക്ക് ഉചിതമായ സമയമായി 2020 - 21 തിരഞ്ഞെടുക്കുകയായിരുന്നു.


2019 - 20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് IPO വഴിയുള്ള ധനസമാഹരണത്തിൽ ഇത്തവണ 50 ശതമാനത്തിനു മുകളിൽ ആണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 13 IPO കളിലായി 20,350 കോടി രൂപയായിരുന്നു കമ്പനികൾ സമാഹരിച്ചത് എങ്കിൽ 2018 - 19 സാമ്പത്തിക വർഷം നടന്ന 14 IPO കളിലായി 14,719 കോടി രൂപയാണ് കമ്പനികൾ നേടിയെടുത്തത് . ഇത്തവണ IPO കളിൽ കൂടുതലും വന്നത് സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു . 2021 ജനുവരി മുതൽ മാർച്ച് വരെ മാത്രം 23 IPO കൾ നടന്നു. ഇതിലൂടെ 18,302 കോടി രൂപയാണ് കമ്പനികൾ നേടിയത് . 13 വർഷത്തെ ഏറ്റവും ഉയർന്ന മൂലധന സമാഹരണം ആണ് നടന്നത് . മാർച്ചിലെ ഒരു  ആഴ്ചയിൽ മാത്രം അഞ്ചു കമ്പനികൾ ചേർന്ന് 3,764 കോടി രൂപ നേടി . 2021-ൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച IPO വിപണികളിലൊന്നായി  ഇന്ത്യ മാറുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

ജൂലായ് മുതൽ ഡിസംബർ വരെ നടന്ന 13 IPO കളിൽ മൂന്നെണ്ണം മാത്രമായിരുന്നു ലിസ്റ്റിങ്ങിൽ നഷ്ടം നേരിട്ടത്. 2021 - ൽ ഇതുവരെ 15 IPO കൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതിൽ 10 എണ്ണവും ആദ്യദിനത്തിൽ നേട്ടമുണ്ടാക്കി.