അക്കൗണ്ടുള്ള സ്വന്തം ബാങ്ക് ശാഖയിലൂടെ മാത്രമായിരിക്കില്ല പലപ്പോഴും നമ്മൾ  സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് . പലപ്പോഴും മറ്റ് നഗരങ്ങളിലേക്ക് പോകുമ്പോഴും ജോലി സ്ഥലം മാറുമ്പോഴുമെല്ലാം മറ്റ് ശാഖകളിലൂടെയും സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടി വന്നേയ്ക്കാം. എന്നാല്‍ ഹോം ബ്രാഞ്ചില്‍ നിന്ന് മാറി നടത്തുന്ന ഇത്തരം ഇടപാടുകൾക്ക്‌  ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് ഓർക്കുക. ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന് കരുതി എല്ലാ ശാഖയിലേയും സേവനങ്ങള്‍ ഒരു പോലെയുള്ളതായിരിക്കണമെന്നില്ല. പല സേവനങ്ങളും ഹോം ബ്രാഞ്ചില്‍ സൗജന്യമായിരിക്കും. എന്നാല്‍ അതേ ബാങ്കിന്റെ തൊട്ടടുത്ത നഗരത്തില്‍ ഇത്തരം സേവനങ്ങള്‍ക്ക് പണം കൊടുക്കേണ്ടിയും വരും. കാരണം അത് ഹോം ബ്രാഞ്ച് അല്ല എന്നത് തന്നെ. സ്വകാര്യ ബാങ്കായ ICICI and HDFC 5,000 രൂപയ്ക്ക് അഞ്ച് രൂപയാണ് ചാർജ് ഈടാക്കുന്നത് കുറഞ്ഞത് ഒരിടപാടിന് 150 രൂപയെന്ന് നിജപ്പെടുത്തിയിട്ടുണ്ട്