പാന്‍ കാര്‍ഡ് ആധാറുമായി  ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷേ പിഴയൊടുക്കേണ്ടി വന്നേയ്ക്കാം. ഇതു ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സര്‍ക്കാര്‍ പല പ്രാവിശ്യം നീട്ടിയിരുന്നു. അവസാന തീരുമാനമനുസരിച്ച് അവസാന തീയതി 2021 മാര്‍ച്ച് 31 വരെയാണ്. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയിട്ടുണ്ട്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ പുതിയ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും അപ്പോൾ മാത്രമേ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകൂ.