അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് Pradhan Mantri Shram Yogi Mandhan. ചെറിയ തുക അടച്ചു പദ്ധതിയില്‍ തുടര്‍ന്നാല്‍ 60 വയസാകുമ്പോള്‍ 3,000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
മാസം 55 രൂപ വീതം ബാങ്കിലടയ്ക്കുക. അത്ര തന്നെ തുക കേന്ദ്ര സര്‍ക്കാരും നിങ്ങളുടെ അക്കൗണ്ടിലിടും . അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഈ പെന്‍ഷന്‍ പദ്ധതി 2019 ല്‍ തുടങ്ങിയത് ആണ്.
ആര്‍ക്കൊക്കെ ചേരാം വ്യവസ്ഥകൾ എന്തൊക്കെ
15,000 രൂപയില്‍ താഴെ മാസശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. 18 നും 40 ഇടയിൽ പ്രായം ഉള്ളവർ ആയിരിക്കണം അപേക്ഷകര്‍. ആദായ നികുതി അടയ്ക്കുന്നവരോ എന്‍ പി എസ്, ഇ എസ് ഐ പോലുള്ള സ്‌കീമിന് പരിധിയില്‍ വരുന്നവരോ ആയിരിക്കരുത് അപേക്ഷകർ . 60 വയസ് കഴിയുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുക. അപേക്ഷകന്‍ മരണപെട്ടുപോയാൽ പങ്കാളിക്ക് മുഴുവന്‍ പെന്‍ഷനും ലഭിക്കുന്നത് ആണ് .
പ്രായമനുസരിച്ചാണ് തുക അടക്കേണ്ടത് . 18 വയസുള്ള ആള്‍ അടയ്ക്കേണ്ട മാസ വിഹിതം 55 രൂപയാണ്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും ഇടും. പ്രായം കൂടുന്നത് അനുസരിച്ചു തുകയും കൂടും. ആദ്യ ഗഡു പണമായിട്ടു തന്നെ അടക്കണം . അതിന് രസീത് ലഭിക്കും. അത് കൂടാതെ അപേക്ഷകർക്ക് പ്രത്യേക നമ്പറോടു കൂടി കാര്‍ഡും നല്‍കും. ഈ പദ്ധതിയുടെ ആധികാരിക രേഖയായി അപേക്ഷകന് ഇത് ഉപയോഗിക്കാം .
എങ്ങനെ അംഗത്വം എടുക്കാം
സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് എന്നി രേഖകള്‍ ഉപയോഗിച്ച് തൊട്ടടുത്തുള്ള സേവാ കേന്ദ്രം മുഖേന പദ്ധതിയിൽ ചേരാവുന്നതാണ്. സേവാ കേന്ദ്രത്തിന്റെ ലിസ്റ്റ് എൽ ഐ സി വെബ്സൈറ്റ് വഴി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് നോക്കാം https://labour.gov.in/pm-sym
കുറെ വര്‍ഷങ്ങള്‍ പദ്ധതിയിൽ തുക അടച്ചു കഴിഞ്ഞ അംഗത്തിന് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിനു അവകാശം ഉണ്ടായിരിക്കും . പത്ത് വര്‍ഷത്തിനുള്ളിലാണ് പദ്ധതിയിൽ നിന്നും പിരിയുന്നതെങ്കില്‍ സര്‍ക്കാര്‍ വിഹിതം ഇല്ലാതെ അടച്ച തുകയും സേവിങ്സ് ബാങ്ക് പലിശയും നല്‍കും. പത്ത് വര്‍ഷത്തിന് മുകളില്‍ വിഹിതം അടയ്ക്കുകയും 60 വയസ് ആകാതിരിക്കുകയും ചെയ്യുന്ന ആള്‍ക്കു പദ്ധതിയില്‍ നിന്ന് പിന്‍മാറുമ്പോള്‍ അതുവരെ ഫണ്ടില്‍ വന്നിട്ടുള്ള ആകെ തുകയും സേവിങ്സ് ബാങ്ക് പലിശ നിരക്കും തിരികെ ലഭിക്കുന്നതായിരിക്കും .

0 Comments