ഉപഭോക്താക്കൾക്ക് ആശ്വാസമായി ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടി ആർബിഐ. ബിൽപയ്മെന്റ് , ഫോൺ ബിൽ, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ ‘ഓട്ടമാറ്റിക്’ ആയി ഡെബിറ്റ് ആകുന്ന രീതി സെപ്റ്റംബർ 30 വരെ തുടരാം. മാർച്ച് 31ന് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ആർബിഐ നൽകിയ നിർദേശം ഇതാണ് ഇപ്പോൾ ദീർഘിപ്പിച്ചത്.

0 Comments